Home » » 'കെയര്‍' തൊഴിലന്വേഷണ ശില്‍പശാല ശനിയാഴ്ച

'കെയര്‍' തൊഴിലന്വേഷണ ശില്‍പശാല ശനിയാഴ്ച

Written By Noush on Wednesday, March 5, 2014 | 11:30 PM

ദോഹ: യൂത്ത് ഫോറത്തിന്റെ തൊഴില്‍ പരിശീലന വിഭാഗമായ 'കെയര്‍' (സെന്‍റര്‍ ഫോര്‍ കരിയര്‍ അസിസ്റ്റന്‍സ്, റിസര്‍ച്ച് & എഡ്യുക്കേഷന്‍) തൊഴിന്വേഷകര്‍ക്കായി സംഘടിപ്പിക്കുന്ന തൊഴിലന്വേഷണ ശില്‍പശാല, മാര്‍ച്ച് 8 ശനിയാഴ്ച വൈകുന്നേരം 7 :30 മുതല്‍ 9 :30 വരെ മന്‍സൂറ, ഐ ഐ എ ഹാളില്‍ നടക്കും.

ഖത്തറിലെ വിവിധ തൊഴില്‍ സാധ്യതകളെയും തൊഴിലന്വേഷണ മാര്‍ഗങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടിയില്‍ ഇന്റര്‍വ്യൂ എങ്ങിനെ ഫലപ്രദമായി അറ്റന്‍ഡ് ചെയ്യാം, പ്രിപ്പയറിംഗ് ഫോര്‍ ഇന്റര്‍വ്യൂ, കരിയര്‍ നെറ്റ് വര്‍ക്കിംഗ്, മാര്‍ക്കറ്റ് ട്രെണ്ട്‌സ്, മാര്‍കറ്റിംഗ് യുവര്‍സെല്‍ഫ്, ഫൈന്‍ഡിംഗ് വേക്കന്‍സീസ് തുടങ്ങിയ വിവിധ വിഷയങ്ങളുള്‍ക്കൊള്ളുന്ന ശില്‍പശാലക്ക് പ്രഗല്‍ഭ മാനേജ്‌മെന്റ് കണ്‍സള്‍ട്ടണ്ടും െ്രെടനറുമായ ത്വാഹ മുഹമ്മദ് നേതൃത്വം നല്‍കും.

തൊഴിലന്വേഷിച്ച് ദിനേനയെന്നോണം ഖത്തറില്‍ എത്തുന്ന യുവാക്കള്‍ക്ക് ഇന്റര്‍വ്യൂകള്‍ക്ക് പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നതരത്തിലുള്ള ട്രെയിനിംഗ് സെഷനുകളാണ് പരിപാടിയില്‍ ഉണ്ടാവുക.

ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, തൊഴിലന്വേഷണ ശില്‍പശാലകള്‍, തുടര്‍വിദ്യാഭ്യാസ സേവനങ്ങള്‍, വ്യക്തിത്വ വികസന പരിപാടികള്‍ എന്നിവ കെയറിനു കീഴില്‍ തുടര്‍ച്ചയായി നടന്നു വരുന്ന പരിപാടികളാണ്. സൗജന്യ രജിസ്‌ട്രേഷനു 'CGP Mar 2014' എന്ന് സബ്ജക്റ്റ് വെച്ച് caredoha@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ അയക്കുക. നേരില്‍ വിവരങ്ങളറിയാന്‍ 30201331/ 33202997/44439319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ രജിസ്‌ട്രെഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.caredoha.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Share this article :

Post a Comment

 
Support : Malabar Friends | Middle East Jobs | Buzz
Copyright © 2011. Career Club - All Rights Reserved
Design by Creating Website Published by Mas Template